Monday, August 29, 2011

യക്ഷി

യക്ഷി ( കുട്ടിക്കഥ )

പാലമരത്തിന്റെ മുകളില്‍ ഒറ്റയ്ക്കിരുന്ന്

യക്ഷിയ്ക്ക് ബോറഡിച്ചു.

ആരുടെയെങ്കിലും രക്തം കുടിച്ചിട്ട്

കുറേ നാളായി..

യക്ഷി അടുത്ത വീട്ടിലേയ്ക്ക് ചെന്നു ,

ജനലിലൂടെ മുറിയ്ക്കുള്ളിലേയ്ക്ക് എത്തി നോക്കി

ടെലിവിഷനില്‍ കടമറ്റത്ത് കത്തനാരും

മന്ത്രവാദികളും...

യക്ഷി ജീവനും കണ്ടോടി.



( നാച്ചുറല്‍ ഹൈജീന്‍ മാസിക

സെപ്റ്റംബര്‍ 2011 )



posted by


shinojacobkoottanad

KOOTTANAD


6 comments:

  1. ഹ ഹ യക്ഷി കവിത കൊള്ളാമല്ലോ

    ReplyDelete
  2. (രഘുനാഥന്‍ ചേട്ടനോട്)
    ദൈവമേ ... കഥയെന്നാണ് ഉദ്ദേശിച്ചത്...
    കഥയാ​ണെന്ന് ബോര്‍ഡും വെച്ചിട്ടുണ്ട്
    കവിതയാണെന്ന് തോന്നിയോ??????

    ReplyDelete
  3. സംഗതി തെറ്റില്ല. മേലെ കമന്റ് ഇട്ട ചങ്ങായീനെ ഒക്കെ സമ്മതിക്കണം.

    ReplyDelete
  4. യക്ഷി ഓടിയത് എന്തിന്?
    സീരിയൽ രൂപത്തിൽ വന്ന് സർവ്വ വീടുകളിലെയും ആളുകളുടെ രക്തം ഒരേ സമയം കുടിക്കുന്ന ആധുനിക യക്ഷികളെ പേടിച്ചോ?

    ReplyDelete
  5. ആധുനിക യക്ഷികളെ പേടിച്ച് തന്നെ

    ReplyDelete