Tuesday, August 30, 2011

തണല്‍

തണല്‍ (കുട്ടിക്കഥ)

തലയെപ്പിളര്‍ക്കുന്ന വെയില്‍...

കനത്ത ഉഷ്ണം ,

ഒരു നിഴല്‍ പോലുമില്ലാത്ത ടാര്‍ റോഡിലൂടെ

നടന്നു വലഞ്ഞ വൃദ്ധന്‍

കിതച്ച് വീടെത്താറായി.

നാവ് ഉള്ളിലേയ്ക്കിറങ്ങിപ്പോകുമെന്ന് തോന്നിപ്പിയ്ക്കുന്ന

ദാഹത്തെ ശമിപ്പിയ്ക്കാനായി

തണുത്ത വെള്ളം സ്വപ്നം കണ്ടുകൊണ്ട്

വീടിന്റെ ഗേറ്റ് കടക്കുമ്പോള്‍ ഒന്നു നിന്നു,

അതാ റോഡില്‍ , തന്റെ പറമ്പിന്റെ മതിലിനോട് ചേര്‍ന്ന്

ഒരു ആല്‍മരത്തിന്റെ തൈ വളര്‍ന്നു നില്‍ക്കുന്നു.

താന്‍ ഒരു ലക്ഷം രൂപ മുടക്കി നിര്‍മ്മിച്ച മതിലാണ്...

ആ ആല്‍മരം വളര്‍ന്നാല്‍ മതിലിനെ പുഴക്കിയാലോ...

വൃദ്ധന്‍ ആകുലനായി.

അയാള്‍ വേഗം ചെന്ന് ആ ആല്‍മരത്തെ

വേരോടെ പിഴുത് ദൂരെയെറിഞ്ഞു.


(ലിറ്റില്‍ മാസിക നവംബര്‍ 2008)


posted by

shino jacob koottanad


No comments:

Post a Comment