Wednesday, June 19, 2019

ബസ്സ് യാത്രയിൽ കേട്ടത്

ബസ്സ് യാത്രയിൽ കേട്ടത്......
( കുഞ്ഞു കഥ )
രാത്രിയിലെ ദീർഘദൂര ബസ്സ് യാത്രയാണ്.... അത്താഴത്തിന് വണ്ടി നിർത്തിയത് ചെറിയൊരു ടൗണിലെ ഹോട്ടലിന് മുന്നിൽ..... റോഡിൽ പാർക്ക് ചെയ്യാൻ സ്ഥലമില്ലാത്തതിനാൽ കുറച്ച് വിസ്താരമുള്ള ഹോട്ടലിന്റെ മുറ്റത്തേക്ക് വണ്ടി കയറ്റിയിട്ടു.

തിരക്കില്ലാത്ത ഹോട്ടൽ, എല്ലാവരും ഭക്ഷണം കഴിച്ച് സന്തോഷവാൻമാരായി.... വണ്ടി പുറപ്പെടാറായി... ഹോട്ടൽ മുറ്റത്തു നിന്നും റിവേഴ്സെടുത്ത് വേണം വണ്ടി റോഡിലേക്കെത്തിക്കാൻ ..... ഉത്സാഹ കമ്മറ്റി റെഡി....

കുറച്ച് മുന്നോട്ടെടുത്ത് വലത്തോട്ടൊടിച്ച് റിവേഴ്സ് പോട്ടെ - ഒരാൾ

ഈ സൈഡ് ഓകെ...... ആ സൈഡ് നോക്കിക്കോ - വേറൊരാൾ

പുറകോട്ടെടുക്കുമ്പോൾ ഫ്രണ്ട് ലെഫ്റ്റിലെ പോസ്റ്റ് ൽ തട്ടാതെ നോക്ക് - വീണ്ടുമൊരാൾ

പോരട്ടെ, പോരട്ടെ - വെറുതേയൊരാൾ ....

ഇതിനിടെ ഡ്രൈവറുടെ ആത്മഗതം കുറച്ചുറക്കെ ആയതിനാൽ ഞാൻ വ്യക്തമായത് കേട്ടു.

" ആദ്യം ഗിയറൊന്ന് വീഴട്ടെ "

(ഷിനോജേക്കബ്, കൂറ്റനാട് )

Tuesday, April 9, 2013

ആന


 ആന    ( കഥ )

നെറ്റിപ്പട്ടം കെട്ടിയെഴുന്നെള്ളിച്ച ഗജവീരന്റെ സൗന്ദര്യം ആസ്വദിയ്ക്കാനാളേറേ....
ലക്ഷണമൊത്ത ആനയെപ്പറ്റി സംവാദങ്ങള്‍...
              ആന തല ചവിട്ടിയരച്ചവന്റേയും , നെഞ്ചില്‍ കൊമ്പ് കുത്തിക്കയറ്റിയവന്റേയും കുടുംബത്തിന് മനസ്സിലായി ആന വന്യമൃഗമാണെന്ന്...


ഷിനോജേക്കബ് - നാച്ചുറല്‍ ഹൈജീന്‍ മാസിക ഏപ്രില്‍ 2013

Monday, October 17, 2011

വീട്ടമ്മ


 
 വീട്ടമ്മ     ( കുഞ്ഞിക്കഥ  )
വയറുനിറയെ സദ്യ കഴിച്ചിറങ്ങിയ
ബന്ധുക്കള്‍ വീട്ടമ്മയോട് പറഞ്ഞു ,
സാമ്പാര്‍ ഉഗ്രന്‍...
അച്ചാര്‍ കേമം...
പായസം കെങ്കേമം...

വീട്ടമ്മ നന്ദി പറഞ്ഞു ,
ഈസ്റ്റേണ്‍ സാമ്പാര്‍ പൊടിയോട് ,
മേളം അച്ചാറിനോട് ,
ആര്‍ കെ ജി നെയ്യിനോട്.

( ലിറ്റില്‍ മാസിക )
posted by
shino jacob koottanad

Wednesday, October 5, 2011

സ്വിമ്മിംഗ് പൂള്‍


സ്വിമ്മിംഗ് പൂള്‍ ( കുഞ്ഞിക്കഥ )
മൂന്നാം നിലയില്‍ സ്വിമ്മിംഗ് പൂള്‍ ഉള്ള വീട്
അയാളുടെ ദീര്‍ഘകാലത്തെ സ്വപ്നത്തിന്റെ
സാക്ഷാത്കാരമായിരുന്നു.
കുടിയിരുന്നതിന്റെ നാലാം നാള്‍
സ്വിമ്മിംഗ് പൂളില്‍ വീണ കളിപ്പന്തെടുക്കാന്‍
സ്വിമ്മിംഗ് പൂളിലിറങ്ങിയ ഏക മകള്‍
മൂന്ന് വയസ്സുകാരി പിന്നെ തിരികെ കയറിയില്ല.
മകള്‍ കൈവിട്ട ദുഖം തീര്‍ക്കാന്‍
ലഹരിയില്‍ അഭയം തേടിയ അയാളുടെ കാല്‍ വഴുതിയപ്പോള്‍
സ്വിമ്മിംഗ് പൂള്‍ അയാളെയും സ്വീകരിച്ചു.
ഭര്‍ത്താവിനെയും മകളെയുമെടുത്ത സ്വിമ്മിംഗ്പൂളിന്റെ ആഴങ്ങളില്‍
പിന്നീട് ഭാര്യയും പോയൊളിച്ചു.

posted by

shino jacob koottanad

Monday, September 26, 2011

പൂച്ച

പൂച്ച ( കുഞ്ഞിക്കഥ )

വീട്ടിലെ ശല്യക്കാരായ എലികളെ

നിയന്ത്രിയ്ക്കേണ്ടതിന്റെ ചുമതല പൂച്ചയ്ക്കായിരുന്നു.

ചുമര്‍പ്പൊത്തുകളിലും റൂമിനുമുകളിലും

പഴയ സാധനങ്ങള്‍ക്കിടയിലും

ഒളിച്ചിരിയ്ക്കുന്ന എലികളെ തേടിപ്പിടിയ്ക്കുന്നത് ,

ബുദ്ധിമുട്ടുള്ള ജോലിയായി മാറിയപ്പോള്‍

പൂച്ച അങ്ങാടിയില്‍ പോയി

ഒരു എലിക്കെണി വാങ്ങിക്കൊണ്ടു വന്നു

( നാച്ചുറല്‍ ഹൈജീന്‍ മാസിക ഒക്ടോബര്‍ 2011 )


posted by

shino jacob koottanad

Thursday, September 15, 2011

പട്ടിണിക്കാര്‍

പട്ടിണിക്കാര്‍ ( കുഞ്ഞുകഥ )

തെരുവുനായ്ക്കള്‍ പട്ടിണിയിലാണ്....

മുന്‍പ് പലതരത്തില്‍ ഭക്ഷണം ലഭിച്ചിരുന്നു.

ഇപ്പോഴത്തെ പ്രധാന ഭക്ഷണമായ ഇറച്ചിവേസ്റ്റ്

പ്ലാസിറ്റിക്കില്‍ ഭദ്രമായി പൊതിഞ്ഞ്

പുഴയിലും തോട്ടിലും തള്ളുകയാണ്,

ഏതെങ്കിലും ഒഴിഞ്ഞ പറമ്പില്‍

അതൊന്ന് തുറന്നുവച്ചിരുന്നെങ്കില്‍.....


posted by

shino jacob koottanad

Friday, September 2, 2011

നേതാവാകുന്നവര്‍

നേതാവാകുന്നവര്‍ (കുട്ടിക്കഥ)

പണ്ട് കുരുത്തക്കേട് കാട്ടിയതിന്

നാട്ടുകാരുടെ കയ്യില്‍ നിന്നും

തല്ല് വാങ്ങിയവര്‍

തല താഴ്തി നടന്നു.


ഇന്ന് തല്ല് ചോദിച്ചുവാങ്ങുന്നവര്‍

നെഞ്ച് വിരിച്ച് നടക്കുന്നു....

നാളത്തെ നേതാവാകാനുള്ളതാണ്.


posted by


shino jacob koottanad

നേതാവാകുന്നവര്‍

നേതാവാകുന്നവര്‍ (കുട്ടിക്കഥ)

പണ്ട് കുരുത്തക്കേട് കാട്ടിയതിന്

നാട്ടുകാരുടെ കയ്യില്‍ നിന്നും

തല്ല് വാങ്ങിയവര്‍

തല താഴ്തി നടന്നു.


ഇന്ന് തല്ല് ചോദിച്ചുവാങ്ങുന്നവര്‍

നെഞ്ച് വിരിച്ച് നടക്കുന്നു....

നാളത്തെ നേതാവാകാനുള്ളതാണ്.


posted by


shino jacob koottanad

Wednesday, August 31, 2011

പ്രതിരോധം

പ്രതിരോധം ( കുട്ടിക്കഥ )

പാമ്പ്കടിയേറ്റ് മരിയ്ക്കാതിരിയ്ക്കാന്‍

വീടിന്ചുറ്റിലെ ചെടികളെല്ലാം പിഴുതുമാറ്റി,

നായ കടിച്ച് മരിയ്ക്കാതിരിയ്ക്കാന്‍ ,

വീടിന്റെ മതില്‍ ഉയര്‍ത്തിക്കെട്ടി.

കൊതുകുകുത്തി മരിയ്ക്കാതിരിയ്ക്കാന്‍,

ജനലുകളില്‍ വല സ്ഥാപിച്ചു.

രോഗം വന്നു മരിയ്ക്കാതിരിയ്ക്കാന്‍,

പ്രതിരോധ മരുന്നുകള്‍ വാരിവിഴുങ്ങി.

കള്ളന്‍മാരെ തോല്‍പ്പിയ്ക്കാന്‍,

നിറതോക്കും തയ്യാറാക്കി.

എന്നാല്‍ പ്രതിരോധങ്ങളെല്ലാം പൂര്‍ത്തിയായത്

മരണത്തിന്റെ ഒരാഴ്ച മുമ്പുമാത്രമായിരുന്നു


(നാച്ചുറല്‍ ഹൈജീന്‍ മാര്‍ച്ച് 2009 )


posted by

shinojacob koottanad



Tuesday, August 30, 2011

തവളക്കാല്‍

തവളക്കാല്‍ (കുട്ടിക്കഥ)

തവളക്കാലിന് ആവശ്യക്കാരേറെ ഉണ്ടായിരുന്നതിനാല്‍

ടണ്‍ കണക്കിന് കയറ്റി അയച്ചു...

കൊതുകിന് ആവശ്യക്കാരില്ലാതിരുന്നതിനാല്‍

പെരുകുന്നത് നോക്കിനില്‍ക്കേണ്ടി വന്നു


(ലിറ്റില്‍ മാസിക ഏപ്രില്‍ 2009)


posted by

shino jacob koottanad

തണല്‍

തണല്‍ (കുട്ടിക്കഥ)

തലയെപ്പിളര്‍ക്കുന്ന വെയില്‍...

കനത്ത ഉഷ്ണം ,

ഒരു നിഴല്‍ പോലുമില്ലാത്ത ടാര്‍ റോഡിലൂടെ

നടന്നു വലഞ്ഞ വൃദ്ധന്‍

കിതച്ച് വീടെത്താറായി.

നാവ് ഉള്ളിലേയ്ക്കിറങ്ങിപ്പോകുമെന്ന് തോന്നിപ്പിയ്ക്കുന്ന

ദാഹത്തെ ശമിപ്പിയ്ക്കാനായി

തണുത്ത വെള്ളം സ്വപ്നം കണ്ടുകൊണ്ട്

വീടിന്റെ ഗേറ്റ് കടക്കുമ്പോള്‍ ഒന്നു നിന്നു,

അതാ റോഡില്‍ , തന്റെ പറമ്പിന്റെ മതിലിനോട് ചേര്‍ന്ന്

ഒരു ആല്‍മരത്തിന്റെ തൈ വളര്‍ന്നു നില്‍ക്കുന്നു.

താന്‍ ഒരു ലക്ഷം രൂപ മുടക്കി നിര്‍മ്മിച്ച മതിലാണ്...

ആ ആല്‍മരം വളര്‍ന്നാല്‍ മതിലിനെ പുഴക്കിയാലോ...

വൃദ്ധന്‍ ആകുലനായി.

അയാള്‍ വേഗം ചെന്ന് ആ ആല്‍മരത്തെ

വേരോടെ പിഴുത് ദൂരെയെറിഞ്ഞു.


(ലിറ്റില്‍ മാസിക നവംബര്‍ 2008)


posted by

shino jacob koottanad


കാക്ക

കാക്ക ( കുട്ടിക്കഥ )

മാലിന്യക്കൂമ്പാരത്തില്‍ നിറയെ കാക്കകള്‍ വന്ന് ഇരിയ്ക്കുന്നു...

കാക്കകളെ കണ്ടതും അയാള്‍ക്ക് ദേഷ്യമായി,

കല്ലെറിഞ്ഞ് കാക്കകളെ പറത്തിവിട്ടു.

അല്‍പനേരം മാറിയിരുന്ന കാക്കകള്‍ വീണ്ടുമെത്തി,

അയാള്‍ വീണ്ടും കല്ലെറിഞ്ഞു.

ആ കല്ലേറ് ഒരാഴ്ച തുടര്‍ന്നു...

മാലിന്യം അവിടെക്കിടന്ന് പുഴുത്തുനാറി...

എങ്കിലും അയാള്‍ക്ക് ആശ്വാസമായി,

കാക്കകളെക്കൊണ്ട് ശല്യമില്ലല്ലോ....



(നാച്ചുറല്‍ ഹൈജീന്‍ ഏപ്രില്‍ 2009)

posted by

shinojacob koottanad


വക്കീല്‍

വക്കീല്‍ (കുട്ടിക്കഥ)

വാഹനാപകടം...

തലപോയ മൃതദേഹം പോസ്റ്റുമോര്‍ട്ടം കാത്ത്,

മോര്‍ച്ചറിയില്‍ കിടക്കുന്നു....

വീട്ടുകാര്‍ വിവരമറിഞ്ഞത്

നഷ്ടപരിഹാരത്തിലേയ്ക്ക് കേസ് കൊടുക്കാനായി

വക്കീല്‍ അയച്ച ഏജന്റ് എത്തിയപ്പോഴാണ്.


(നേച്ചുറല്‍ ഹൈജീന്‍ ഡിസംബര്‍ 2009 )

posted by

shino jacob koottanad

Monday, August 29, 2011

എലി

എലി ( കുട്ടിക്കഥ )

പാമ്പിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ടോടിയ എലി,

തിരക്കേറിയ റോഡ് മുറിച്ചുകടന്ന് എത്തിപ്പെട്ടത്

ദേവാലയത്തിനുള്ളിലാണ്.

ആശ്വാസത്തോടെയിരുന്ന് കിതപ്പകറ്റുമ്പോള്‍,

വിശുദ്ധപീഠത്തിനു മുന്നില്‍ ഒരു തേങ്ങാപ്പൂള്‍...

എലിയുടെ മുഖം സന്തോഷംകൊണ്ട് തുടുത്തു.

ആര്‍ത്തിയോടെ തേങ്ങാപ്പൂളില്‍ കടിച്ചതും,

ടപ്പ്...

പുരോഹിതന്‍ വെച്ച എലിക്കെണിയില്‍ കുടുങ്ങി

എലിയുടെ തല ഉടലില്‍ നിന്നും വേര്‍പെട്ടു.



( സുജീവിതം മാസിക ഫെബ്രുവരി 2009 )


posted by


shino jacob shinojacob koottanad

po

യക്ഷി

യക്ഷി ( കുട്ടിക്കഥ )

പാലമരത്തിന്റെ മുകളില്‍ ഒറ്റയ്ക്കിരുന്ന്

യക്ഷിയ്ക്ക് ബോറഡിച്ചു.

ആരുടെയെങ്കിലും രക്തം കുടിച്ചിട്ട്

കുറേ നാളായി..

യക്ഷി അടുത്ത വീട്ടിലേയ്ക്ക് ചെന്നു ,

ജനലിലൂടെ മുറിയ്ക്കുള്ളിലേയ്ക്ക് എത്തി നോക്കി

ടെലിവിഷനില്‍ കടമറ്റത്ത് കത്തനാരും

മന്ത്രവാദികളും...

യക്ഷി ജീവനും കണ്ടോടി.



( നാച്ചുറല്‍ ഹൈജീന്‍ മാസിക

സെപ്റ്റംബര്‍ 2011 )



posted by


shinojacobkoottanad

KOOTTANAD


പട്ടണം

പട്ടണം ( കുട്ടിക്കഥ )

റോഡരുകില്‍ പട്ടി ചത്തുകിടക്കുന്നു...

സമീപവാസിയായ ഡോക്ടര്‍

മുനിസിപ്പാലിറ്റിയില്‍ ഫോണ്‍ ചെയ്ത്

വിവരം പറഞ്ഞു.

അടുത്ത വീട്ടിലെ എഞ്ചിനീയര്‍

നോക്കാതെ കടന്നുപോയി

അതുവഴി വന്ന വിദ്യാര്‍ത്ഥികള്‍

നീട്ടിത്തുപ്പി

യുവനേതാവ് മുനിസിപ്പല്‍ സെക്രട്ടറിയെ

മൊബൈല്‍ ഫോണില്‍ ഭീഷണിപ്പെടുത്തി...

കൂലിപ്പണി കഴിഞ്ഞുവരികയായിരുന്ന

ചേരിനിവാസി ഒരു കുഴികുത്തി

പട്ടിയെ അതിലിട്ടുമൂടി.


( ലിറ്റില്‍ മാസിക ഏപ്രില്‍ 2009 )


posted by


shino jacob SHINOJACOB KOOTTANAD




നടപ്പ്

നടപ്പ് ( കുട്ടിക്കഥ )

എന്നും നടന്ന് ജോലിയ്ക്ക് പോയിരുന്ന അയാളോട്

കൂട്ടുകാര്‍ പറഞ്ഞു

ബൈക്ക് വാങ്ങുവാന്‍ ....

യാത്ര ബൈക്കിലാക്കി.

കുറേക്കഴിഞ്ഞപ്പോള്‍ ഭാര്യ പറഞ്ഞു

കാര്‍ വാങ്ങാന്‍ ,

മഴയും വെയിലും കൊള്ളേണ്ടല്ലോ....

കാര്‍ യാത്ര പതിവാക്കി ....

വ്യായാമക്കുറവ് ,

തടികൂടി ഹൃദ്രോഗം , കൊളസ്ട്രോള്‍,

ഒടുവില്‍ ഡോക്ടര്‍ പറഞ്ഞു

ദിവസവും രാവില

രണ്ടു മണിക്കൂര്‍ നടക്കുവാന്‍.



(സുജീവിതം മാസിക 2009 ജനുവരി )


posted by


shino jacob koottanad