Monday, September 26, 2011

പൂച്ച

പൂച്ച ( കുഞ്ഞിക്കഥ )

വീട്ടിലെ ശല്യക്കാരായ എലികളെ

നിയന്ത്രിയ്ക്കേണ്ടതിന്റെ ചുമതല പൂച്ചയ്ക്കായിരുന്നു.

ചുമര്‍പ്പൊത്തുകളിലും റൂമിനുമുകളിലും

പഴയ സാധനങ്ങള്‍ക്കിടയിലും

ഒളിച്ചിരിയ്ക്കുന്ന എലികളെ തേടിപ്പിടിയ്ക്കുന്നത് ,

ബുദ്ധിമുട്ടുള്ള ജോലിയായി മാറിയപ്പോള്‍

പൂച്ച അങ്ങാടിയില്‍ പോയി

ഒരു എലിക്കെണി വാങ്ങിക്കൊണ്ടു വന്നു

( നാച്ചുറല്‍ ഹൈജീന്‍ മാസിക ഒക്ടോബര്‍ 2011 )


posted by

shino jacob koottanad

5 comments:

  1. മനുഷ്യരെ പോലെ പൂച്ചക്കും പണി എടുക്കാന്‍ മടി ആയി അല്ലേ..ഇതു കേരള പൂച്ച ആയിരിക്കും..അതാ അങ്ങനെ..
    ഹിഹിഹിഹി..
    നന്നായി കേട്ടോ..അഭിനന്ദനങ്ങള്‍..

    www.ettavattam.blogspot.com

    ReplyDelete
  2. നല്ല കഥ. ഇതിലെ "റൂമിനുമുകളിലും" എന്ന വാക്കു മാത്രം അരോചകമായി തോന്നുന്നു. മുറിക്കുള്ളിലും എന്നൊ മറ്റൊ ആക്കി നോക്കൂ.

    ReplyDelete
  3. കൊള്ളാം, അത് മലയാളി പൂച്ചതന്നെയായിരിക്കും. :)

    ReplyDelete
  4. കാലത്തിനനുസരിച്ച് കോലം മാറിയില്ലെങ്കില്‍ കഞ്ഞികുടി മുട്ടും എന്ന് പൂച്ചയും മനസ്സിലാക്കി.

    ReplyDelete