Wednesday, August 31, 2011

പ്രതിരോധം

പ്രതിരോധം ( കുട്ടിക്കഥ )

പാമ്പ്കടിയേറ്റ് മരിയ്ക്കാതിരിയ്ക്കാന്‍

വീടിന്ചുറ്റിലെ ചെടികളെല്ലാം പിഴുതുമാറ്റി,

നായ കടിച്ച് മരിയ്ക്കാതിരിയ്ക്കാന്‍ ,

വീടിന്റെ മതില്‍ ഉയര്‍ത്തിക്കെട്ടി.

കൊതുകുകുത്തി മരിയ്ക്കാതിരിയ്ക്കാന്‍,

ജനലുകളില്‍ വല സ്ഥാപിച്ചു.

രോഗം വന്നു മരിയ്ക്കാതിരിയ്ക്കാന്‍,

പ്രതിരോധ മരുന്നുകള്‍ വാരിവിഴുങ്ങി.

കള്ളന്‍മാരെ തോല്‍പ്പിയ്ക്കാന്‍,

നിറതോക്കും തയ്യാറാക്കി.

എന്നാല്‍ പ്രതിരോധങ്ങളെല്ലാം പൂര്‍ത്തിയായത്

മരണത്തിന്റെ ഒരാഴ്ച മുമ്പുമാത്രമായിരുന്നു


(നാച്ചുറല്‍ ഹൈജീന്‍ മാര്‍ച്ച് 2009 )


posted by

shinojacob koottanad



1 comment:

  1. ചെറുതെങ്കിലും കാന്പുള്ള കഥ. ഭാവുകങ്ങള്‍.
    എന്റെ ബ്ലോഗ് കാണുക. അഭിപ്രായം പറയുക.
    http://sahithyasadhas.blogspot.com

    ReplyDelete