ബസ്സ് യാത്രയിൽ കേട്ടത്......
( കുഞ്ഞു കഥ )
രാത്രിയിലെ ദീർഘദൂര ബസ്സ് യാത്രയാണ്.... അത്താഴത്തിന് വണ്ടി നിർത്തിയത് ചെറിയൊരു ടൗണിലെ ഹോട്ടലിന് മുന്നിൽ..... റോഡിൽ പാർക്ക് ചെയ്യാൻ സ്ഥലമില്ലാത്തതിനാൽ കുറച്ച് വിസ്താരമുള്ള ഹോട്ടലിന്റെ മുറ്റത്തേക്ക് വണ്ടി കയറ്റിയിട്ടു.
തിരക്കില്ലാത്ത ഹോട്ടൽ, എല്ലാവരും ഭക്ഷണം കഴിച്ച് സന്തോഷവാൻമാരായി.... വണ്ടി പുറപ്പെടാറായി... ഹോട്ടൽ മുറ്റത്തു നിന്നും റിവേഴ്സെടുത്ത് വേണം വണ്ടി റോഡിലേക്കെത്തിക്കാൻ ..... ഉത്സാഹ കമ്മറ്റി റെഡി....
കുറച്ച് മുന്നോട്ടെടുത്ത് വലത്തോട്ടൊടിച്ച് റിവേഴ്സ് പോട്ടെ - ഒരാൾ
ഈ സൈഡ് ഓകെ...... ആ സൈഡ് നോക്കിക്കോ - വേറൊരാൾ
പുറകോട്ടെടുക്കുമ്പോൾ ഫ്രണ്ട് ലെഫ്റ്റിലെ പോസ്റ്റ് ൽ തട്ടാതെ നോക്ക് - വീണ്ടുമൊരാൾ
പോരട്ടെ, പോരട്ടെ - വെറുതേയൊരാൾ ....
ഇതിനിടെ ഡ്രൈവറുടെ ആത്മഗതം കുറച്ചുറക്കെ ആയതിനാൽ ഞാൻ വ്യക്തമായത് കേട്ടു.
" ആദ്യം ഗിയറൊന്ന് വീഴട്ടെ "
(ഷിനോജേക്കബ്, കൂറ്റനാട് )