Monday, October 17, 2011

വീട്ടമ്മ


 
 വീട്ടമ്മ     ( കുഞ്ഞിക്കഥ  )
വയറുനിറയെ സദ്യ കഴിച്ചിറങ്ങിയ
ബന്ധുക്കള്‍ വീട്ടമ്മയോട് പറഞ്ഞു ,
സാമ്പാര്‍ ഉഗ്രന്‍...
അച്ചാര്‍ കേമം...
പായസം കെങ്കേമം...

വീട്ടമ്മ നന്ദി പറഞ്ഞു ,
ഈസ്റ്റേണ്‍ സാമ്പാര്‍ പൊടിയോട് ,
മേളം അച്ചാറിനോട് ,
ആര്‍ കെ ജി നെയ്യിനോട്.

( ലിറ്റില്‍ മാസിക )
posted by
shino jacob koottanad

Wednesday, October 5, 2011

സ്വിമ്മിംഗ് പൂള്‍


സ്വിമ്മിംഗ് പൂള്‍ ( കുഞ്ഞിക്കഥ )
മൂന്നാം നിലയില്‍ സ്വിമ്മിംഗ് പൂള്‍ ഉള്ള വീട്
അയാളുടെ ദീര്‍ഘകാലത്തെ സ്വപ്നത്തിന്റെ
സാക്ഷാത്കാരമായിരുന്നു.
കുടിയിരുന്നതിന്റെ നാലാം നാള്‍
സ്വിമ്മിംഗ് പൂളില്‍ വീണ കളിപ്പന്തെടുക്കാന്‍
സ്വിമ്മിംഗ് പൂളിലിറങ്ങിയ ഏക മകള്‍
മൂന്ന് വയസ്സുകാരി പിന്നെ തിരികെ കയറിയില്ല.
മകള്‍ കൈവിട്ട ദുഖം തീര്‍ക്കാന്‍
ലഹരിയില്‍ അഭയം തേടിയ അയാളുടെ കാല്‍ വഴുതിയപ്പോള്‍
സ്വിമ്മിംഗ് പൂള്‍ അയാളെയും സ്വീകരിച്ചു.
ഭര്‍ത്താവിനെയും മകളെയുമെടുത്ത സ്വിമ്മിംഗ്പൂളിന്റെ ആഴങ്ങളില്‍
പിന്നീട് ഭാര്യയും പോയൊളിച്ചു.

posted by

shino jacob koottanad